വാർഷിക പൊതുയോഗം 2021-2022
കാസർകോട് ജില്ലാ പോലീസ് സഹകരണംസംഘത്തിൻറെ 2021-2022 വർഷത്തെ വാർഷികപൊതുയോഗം 30 -12- 2022 വെള്ളിയാഴ്ച്ച രാവിലെ 10.30 മണി മുതൽ DHQ കാസറഗോഡ് കോൺഫറൻസ് ഹാളിൽ വച്ച് ചേരുകയാണ്. പൊതുയോഗത്തിൽ 2022 വർഷത്തെ പ്ലസ് ടു പരീക്ഷയിൽ 90% വും അതിൽ കൂടുതലും മാർക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ സംഘാംഗങ്ങളുടെ മക്കളെ ക്യാഷ് അവാർഡും ഉപഹാരങ്ങളും നൽകി അനുമോദിക്കുന്നു. കൂടാതെ ബഹു: മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ സേനാംഗങ്ങളെ ഉപഹാരങ്ങൾ നൽകി അനുമോദിക്കുന്നു. ബഹുമാനപ്പെട്ട കാസർഗോഡ് ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐപിഎസ് അവർകൾ പൊതുയോഗം ഉദ്ഘാടനം ചെയ്ത് ക്യാഷ് അവാർഡും ഉപഹാരങ്ങളും വിതരണം ചെയ്യുന്നു.